ഖത്തർ: യാത്രക്കാർക്ക് സൗജന്യ അതിവേഗ ഇന്റർനെറ്റ് നൽകുന്നതിനായി ഖത്തർ എയർവേസ്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്കുമായി എയർവേസ് കമ്പനി കരാർ ഒപ്പിട്ടതായി സൂചന. യാത്രക്കാർക്ക് മികച്ച യാത്രാ അനുഭവം നൽകുന്നതിന്റെ ഭാഗമായിട്ടാണ് ലോകത്തിലെ തന്നെ മുൻനിര നെറ്റ്‌വർക്ക് കമ്പനിയായ സ്റ്റാർ ലിങ്കുമായി ചേർന്ന് ഖത്തർ എയർവേസ് അതിവേഗ ഇന്റർനെറ്റ് പദ്ധതി ആരംഭിക്കുന്നത്.
സ്റ്റാർ ലിങ്കുമായി ചേർന്ന് ഇന്റർനെറ്റ് സേവനം എടുക്കുന്ന അഞ്ചാമത്തെ എയർലൈൻ കമ്പനിയാണ് ഖത്തർ എയർവേസ്. തിരഞ്ഞെടുക്കപ്പെട്ട സർവീസുകളിൽ മാത്രമായിരിക്കും ആദ്യം പദ്ധതി കൊണ്ടുവരിക. സെക്കൻറ്റിൽ 350 മെഗാ ബൈറ്റ് വരെയാണ് സൗജന്യ ഇന്റർനെറ്റ് ലഭിക്കുക. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി ഉടൻ തന്നെ പുറത്ത് വിടും.