തേജ് ചുഴലിക്കാറ്റ് സലാലയിലേക്ക് അടുത്തു; ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ആളുകളെ മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങി

തേജ് ചുഴലിക്കാറ്റ് സലാലയിലേക്ക് അടുത്തു; ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ആളുകളെ മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങി

സലാല: അറബിക്കടലില്‍ രൂപംകൊണ്ട ശക്തമായ തേജ് ചുഴലിക്കാറ്റ് ഒമാനിലേക്ക് അടുത്തു. പുലര്‍ച്ചയോടെയോ അതിരാവിലെയോ ഇത് തീരത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍കരുതലെന്ന നിലയില്‍ രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചിരുന്നു. ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്തിലുമാണ് അവധി.

സലാല തുറമുഖം ഞായറാഴ്ച വൈകീട്ട് 5 മുതല്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. തേജ് ചുഴലിക്കാറ്റ് ഒമാനിലും യമനിലും ശക്തമായ മഴക്കും കെടുതികള്‍ക്കും ഇടയാക്കുമെന്നാണ് നിരീക്ഷണം. യമനിലെ അല്‍ ഗെയ്ദ തീരം ലക്ഷ്യം ലക്ഷ്യംവച്ചാണ് നീങ്ങുന്ന ചുഴലിക്കാറ്റ് മറ്റ് ഗള്‍ഫ് രാജ്യങ്ങളെ കാര്യമായി ബാധിക്കില്ല

ഒമാൻ തീരത്ത് നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെ അറബിക്കടലിന് തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കാറ്റഗറി മൂന്ന് ചുഴലിക്കാറ്റാണ് തേജ്. അതിന്റെ പ്രഭവ കേന്ദ്രത്തിനടുത്തുള്ള കാറ്റിന്റെ വേഗത 96-120 നോട്ട് ആണ്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.