ബംഗ്ലാദേശില്‍ ട്രെയിന്‍ അപകടത്തില്‍ 15 പേരുടെ മൃതദേഹം കണ്ടെത്തി, മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്; നൂറിലേറെ പേര്‍ക്ക് പരുക്ക്

ബംഗ്ലാദേശില്‍ ട്രെയിന്‍ അപകടത്തില്‍ 15 പേരുടെ മൃതദേഹം കണ്ടെത്തി, മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്; നൂറിലേറെ പേര്‍ക്ക് പരുക്ക്

ബംഗ്ലാദേശിലെ കിഴക്കന്‍ നഗരമായ ഭൈരാബില്‍ രണ്ടു തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 15 പേരുടെ മൃതദേഹം കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നു വൈകുന്നേരം ഇന്ത്യന്‍ സമയം നാലോടെയായിരുന്നു അപകടം.

ചരക്ക് തീവണ്ടി എതിര്‍ദിശയില്‍ വന്ന പാസഞ്ചര്‍ ട്രെയിനില്‍ ഇടിക്കുകയായിരുന്നു. പിന്നില്‍ നിന്നാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു ബോഗികള്‍ പാളം തെറ്റി.

അപകട കാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി ധാക്ക റെയില്‍വേ പോലീസ് സൂപ്രണ്ട് അനോവര്‍ ഹുസൈന്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച 15 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും ഭൈരാബിന്റെ ചുമതലയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സാദിഖുര്‍ റഹ്‌മാന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.