തിരുവനന്തപുരം: ദേശീയ തലതിലെ പാഠ്യപദ്ധതി പരിഷ്‌കരണം കേരളം തള്ളിക്കളയുന്നതിനൊപ്പം കാവിവല്‍ക്കരണത്തിന്റെ ഭാഗമായാണ് പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കേരളത്തില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്നത് എസ്.ഇ.ആര്‍.ടി.സി തയ്യാറാക്കുന്ന പുസ്തകമാണ്. അതുകൊണ്ട് പരിഷ്‌കരണം കേരളത്തിനെ കാര്യമായി ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കൂടാതെ യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കമാണ് എന്‍.സി.ഇ.ആര്‍.ടിയുടേത്. ഭരണഘടനാ മൂല്യങ്ങള്‍ സംബന്ധിച്ച ഭാഗങ്ങള്‍, ഇന്ത്യയുടെ ചരിത്രം, മുകള്‍ രാജവംശം, രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ എന്നിവ പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തതിലൂടെ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള നീക്കമാണിത്.
അക്കാദമിക താത്പര്യങ്ങളെ തീര്‍ത്തും അവഗണിക്കുകയാണെന്നും പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിക്കണം. എന്നാല്‍ കേന്ദ്രം അതിന് തയ്യാറാകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് 124 പാഠപുസ്തകങ്ങളില്‍ 44 എണ്ണം മാത്രമാണ് എന്‍.സി.ഇ.ആര്‍.ടി.യുടേത്. യഥാര്‍ഥ ചരിത്രം വളച്ചൊടിച്ചാണ് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളിലൂടെ നല്‍കുന്നെതങ്കില്‍ കേരളം അക്കാദമിക് സംവാദം നടത്തി പ്രതിരോധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.