ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു

ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി  സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു

കുവൈറ്റ് സിറ്റി: കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്ന അന്തരിച്ച സതീശൻ പാച്ചേനിയെ അദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷികത്തിൽ ദിനത്തിൽ അനുസ്മരിച്ചു.

ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 27 വെള്ളിയാഴ്ച്ച വൈകുന്നേരം അബ്ബാസിയ ഒ.ഐ.സി.സി ഓഫീസിൽ ശരൺ കോമത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ ആക്ടിങ് പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അനുശോചനാ യോഗം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി കുവൈറ്റ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ്, പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റിജോ കോശി, മണി ചാക്കോ, ഈപ്പൻ, റെജി കൊരുത്തു, സിനു, എബി പത്തനംതിട്ട, സനിൽ തയ്യിൽ, ജയേഷ്, സുമേഷ്, ബൈജു തോമസ്, മുഹ്‍മൂദ് പെരുമ്പ തുടങ്ങിയവർ അനുസ്മരണം നടത്തി സംസാരിച്ചു.

തുടർന്ന് സതീശൻ പാച്ചേനിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു. സുജിത് കായലോട് സ്വാഗതവും സജിൽ നന്ദിയും പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.