രാജേശ്വരി പുതുശ്ശേരിയുടെ മൂന്നാമത്തെ കവിതാ സമാഹാരം "ഒറ്റമന്ദാരം ചിരിക്കുന്നു " പ്രകാശനം ചെയ്തു

രാജേശ്വരി പുതുശ്ശേരിയുടെ മൂന്നാമത്തെ കവിതാ സമാഹാരം

ഷാർജ: രാജേശ്വരി പുതുശ്ശേരിയുടെ മൂന്നാമത്തെ കവിതാ സമാഹാരം "ഒറ്റമന്ദാരം ചിരിക്കുന്നു " ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഇസ്മായിൽ മേലടിയിൽ നിന്ന് എഴുത്തുകാരനും ചാനൽ ഇനീഷേറ്ററുമായ പ്രവീൺ പാലക്കീൽ പുസ്തകം ഏറ്റു വാങ്ങി.

മലയാളം അധ്യാപികയായ ലിജി വിവേകാനന്ദൻ സ്വാഗതം പറഞ്ഞു.ഹരിതം ബുക്സ് പ്രസാധകൻ പ്രതാപൻ തായാട്ട്, മലയാളം അധ്യാപകനായ മുരളീധരൻ, എഴുത്തുകാരൻ വെള്ളിയോടൻ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.