ഷാർജ: ജോബിഷ് ഗോപി താണിശ്ശേരിയുടെ ആദ്യത്തെ നോവൽ "ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി " ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. എഴുത്തുകാരൻ വെള്ളിയോടൻ പുസ്തകം പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇസ്മായിൽ മേലടി പുസ്തകം ഏറ്റു വാങ്ങി.
എഴുത്തുകാരനും ചാനൽ ഇനീഷേറ്ററുമായ പ്രവീൺ പാലക്കീൽ പുസ്തകാവതരണവും. ഗ്രീൻ ബുക്സ് പ്രസാധകൻ ഇ കെ നരേന്ദ്രൻ, എഴുത്തുകാരൻ ജോയ് ഡാനിയേൽ, ഗ്രാന്മ പ്രസിഡന്റ് ജമാൽ മന്തിയിൽ, ഹമീദ് ചങ്ങരകുളം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.