നേപ്പാള്‍ ഭൂചലനം: മരണ സംഖ്യ 157 ആയി; മരിച്ചവില്‍ 89 പേര്‍ സ്ത്രീകള്‍

 നേപ്പാള്‍ ഭൂചലനം: മരണ സംഖ്യ 157 ആയി; മരിച്ചവില്‍ 89 പേര്‍ സ്ത്രീകള്‍

കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 157 ആയി. ഇതില്‍ 89 പേര്‍ സ്ത്രീകളാണ്. ജാജര്‍കോട്ട്, റുകും ജില്ലകളിലാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഭൂചലനത്തില്‍ പ്രദേശത്തെ നിരവധി കെട്ടിടങ്ങളും വീടുകളും തകരുകയും നാനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

10 കിലോമീറ്റര്‍ ആഴത്തിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ പലയിടങ്ങളിലും രാത്രി ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലെല്ലാം ഭൂചലനമുണ്ടായതായി നാഷ്ണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളില്‍ ഇത്രയും ശക്തമായ ഭൂചലനം ഉണ്ടാകുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.