ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് മാർച്ച് വരെയുളള സർവ്വീസുകള്‍ പ്രഖ്യാപിച്ച് എയർ ഇന്ത്യ

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് മാർച്ച് വരെയുളള സർവ്വീസുകള്‍ പ്രഖ്യാപിച്ച് എയർ ഇന്ത്യ

ദുബായ്: വന്ദേഭാരത് ദൗത്യത്തില്‍ ഉള്‍പ്പെടുത്തി ദുബായിൽ നിന്ന് മാ‍ർച്ച് അവസാനം വരെയുളള സർവ്വീസുകള്‍ പ്രഖ്യാപിച്ച് എയർ ഇന്ത്യ. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കുമുളള സർവ്വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായിൽ നിന്ന് ഡൽഹി, ചെന്നെ,ജയ്പൂ‍ർ,ഹൈദരാബാദ്, മുംബൈ,ലക്നൗ, അമൃത്സ‍ർ,പൂനെ, അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങളിലേക്കുളള സർവ്വീസും പ്രഖ്യാപിച്ചിട്ടുണ്ട്.

ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ മുഖേനയോ അംഗീകൃത ട്രാവല്‍ ഏജന്റുമാർ മുഖേനയോ ബുക്ക് ചെയ്യാം.അതേസമയം ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാനസർവ്വീസുകള്‍ക്ക് ജനുവരി 31 വരെയാണ് താല്‍ക്കാലിക വിലക്കുളളത്. വിവിധ വിമാനകമ്പനികള്‍ വന്ദേഭാരത് ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയാണ് നിലവില്‍ സർവ്വീസുകള്‍ നടത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.