നളിനകുമാരിയുടെ 'തനിച്ചായിപ്പോകുന്നവർ’ പ്രകാശനം ചെയ്തു

നളിനകുമാരിയുടെ 'തനിച്ചായിപ്പോകുന്നവർ’ പ്രകാശനം ചെയ്തു

ഷാർജ: നളിനകുമാരി വിശ്വനാഥ് രചിച്ച 'തനിച്ചായിപ്പോകുന്നവർ’ പുസ്തക പ്രകാശനം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ റൈറ്റേഴ്സ് ഫോറത്തിൽ നടന്നു. പ്രവീൺ പാലക്കീൽ നിയന്ത്രിച്ച ചടങ്ങിൽ എഴുത്തുകാരൻ ജേക്കബ് ഏബ്രഹാം പുസ്തകം പ്രകാശനം ചെയ്തു. കഥാകൃത്ത് ഗീത മോഹൻ ഏറ്റുവാങ്ങി. പുസ്തക പരിചയം അനിൽകുമാർ സി പി നിർവ്വഹിച്ചു. ബഷീർ തിക്കോടി, പി ശിവപ്രസാദ് വെള്ളിയോടൻ എന്നിവർ ആശംസകൾ അർപ്പിച്ചു. നളിനകുമാരി നന്ദി രേഖപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.