തിരുവനന്തപുരം: കോവിഡ് വാക്സിനേഷനായി സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍ സജ്ജം. ഓരോ കേന്ദ്രത്തിലും 100 പേര്‍ക്ക് വീതമാവും ആദ്യഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യുക. ആദ്യദിനത്തില്‍ 13,330 പേര്‍ക്കാണ് സംസ്ഥാനത്ത് വാക്സിന്‍ വിതരണം ചെയ്യുക. എറണാകുളത്ത് 12 കേന്ദ്രങ്ങളും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും, മറ്റു ജില്ലകളിൽ 9 വീതവും കേന്ദ്രങ്ങളുണ്ടാകും. രാവിലെ 9 മുതൽ 5 വരെ. സർക്കാർ മേഖലയിലെ അലോപ്പതി, ആയുഷ് ആരോഗ്യ കേന്ദ്രങ്ങളും സ്വകാര്യ ആശുപത്രികളുമാണ് കുത്തിവയ്പ്പു കേന്ദ്രങ്ങൾ.
ആദ്യഘട്ടത്തില്‍ ആദ്യ പടിയായി മൂന്നുകോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കുക. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിയ്ക്കുന്നവരെയാണ് ഈ മുന്നുകോടിയില്‍ ഉള്‍പ്പെടുത്തിയിരിയ്കുന്നത്. 30 കോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ നടത്തുന്നത്.
അന്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, 50 വയസില്‍ താഴെ പ്രായമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ തുടങ്ങി മുന്‍ഗണന ക്രമത്തില്‍ 27 കോടിയോളം പേര്‍ക്ക് ആദ്യഘട്ടത്തിന്റെ രണ്ടാം പടിയായി വാക്സിന്‍ നല്‍കും. വാക്സീൻ എപ്പോൾ കേരളത്തിലെത്തുമെന്ന് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ അറിയാനാകുമെന്നാണ് പ്രതീക്ഷ.