ഷാർജ: പ്രവീൺ പാലക്കീൽ രചിച്ച 'ലിഫ്റ്റിനടുത്തെ പതിമൂന്നാം നമ്പർ മുറി' കഥാസമാഹാരം രണ്ടാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനെ ചെയ്തു. പ്രസാധകയും എഴുത്തുകാരിയുമായ സംഗീത പുസ്തക പ്രകാശനം നിർവ്വഹിച്ചു. പ്രസാധകയും എഴുത്തുകാരിയുമായ എം എ ഷഹനാസ് പുസ്തകം ഏറ്റുവാങ്ങി.
കഥാകൃത്ത് ഗീതാമോഹൻ, മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഇസ്മയിൽ മേലടി, കവി പി ശിവപ്രസാദ്, എഴുത്തു കാരൻ വെള്ളിയോടൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രവീൺ പാലക്കീൽ മറുമൊഴി നടത്തി. ഫേബിയൻ ബുക്സാണ് പ്രസാധകർ. പുസ്തക മേളയിൽ ഹരിതം ബുക്സ്റ്റാളിൽ പുസ്തകം ലഭ്യമാകും.