രാജ്യാന്തര യാത്രയ്ക്ക് കോവിഡ് വാക്സിന്‍ നിർബന്ധമാക്കില്ലെന്ന് സൗദി

രാജ്യാന്തര യാത്രയ്ക്ക് കോവിഡ് വാക്സിന്‍ നിർബന്ധമാക്കില്ലെന്ന് സൗദി

റിയാദ്: സൗദിയില്‍ രാജ്യാന്തര യാത്രയ്ക്ക് കോവിഡ് വാക്സിന്‍ നിർബന്ധമാക്കില്ലെന്ന് വ്യക്തമാക്കി ആരോഗ്യപ്രതിരോധ മന്ത്രാലയം. രാജ്യത്ത് ഹെല്‍ത്ത് പാസ്പോർട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കിടെയാണ് ഇക്കാര്യം അധികൃതർ വ്യക്തമാക്കിയത്. കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് ഹെല്‍ത്ത് പാസ്പോർട്ട് നല്‍കുക.

അന്താരാഷ്ട്ര വിമാനയാത്ര നിരോധനം മാർച്ച് 31 ന് പൂ‍ർണമായും പിന്‍വലിക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയ വക്താവ് ഡോ മുഹമ്മദ് അല്‍ അബ്ദുള്‍ അലിയുടെ വിശദീകരണം. വിമാനസർവ്വീസുകള്‍ വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി വരുന്നതായി സൗദി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.