റോബിന്‍ ബസ് ഉടമയുടെ അഭിഭാഷകന് ഹൈക്കോടതിയിലേക്ക് പോകും വഴി മരണം

റോബിന്‍ ബസ് ഉടമയുടെ അഭിഭാഷകന് ഹൈക്കോടതിയിലേക്ക് പോകും വഴി മരണം

കൊച്ചി: ഹൈക്കോടതി അഭിഭാഷകൻ ദിനേശ് മേനോൻ (57) അന്തരിച്ചു. റോബിന്‍ ബസിന്‍റെ അന്തര്‍ സംസ്ഥാന സര്‍വീസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകും വഴി ഹൃദയാഘാതം നിമിത്തമാണ് മരണം. ഇതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ ഉടമ ഗിരീഷിന് വേണ്ടി കൈകാര്യം ചെയ്തിരുന്നത് ദിനേശ് മേനോന്‍ ആയിരുന്നു.

17 മലയാള സിനിമകളിൽ ബാലതാരം ആയി അഭിനയിച്ച ദിനേശ് കാഴ്ച്ച എന്ന ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. വാടക വീട് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്.

വിടപറയും മുൻപേ, എയർ ഹോസ്റ്റസ് തുടങ്ങി നാലു സിനിമകളിൽ പ്രേംനസീറിന്‍റെ മകനായും അഭിനയിച്ചിരുന്നു. സംസ്കാരം വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.