സംസ്ഥാനത്ത് നാലിനം പെന്‍ഷന്‍ 1600 രൂപയായി ഉയര്‍ത്തി

സംസ്ഥാനത്ത് നാലിനം പെന്‍ഷന്‍ 1600 രൂപയായി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. വിശ്വകര്‍മ്മ, സര്‍ക്കസ്, അവശ കായികതാര, അവശ കലാകാര പെന്‍ഷന്‍ തുകകളാണ് ഉയര്‍ത്തിയത്.

അവശ കലാകാര പെന്‍ഷന്‍ നിലവില്‍ 1000 രൂപയാണ്. അവശ കായികതാരങ്ങള്‍ക്ക് 1300 രൂപയും, സര്‍ക്കസ് കലാകാര്‍ക്ക് 1200 രുപയും, വിശ്വകര്‍മ്മ പെന്‍ഷന്‍ 1400 രൂപയുമാണ് ലഭിച്ചിരുന്നത്.

എന്നാല്‍ ഇതിനിടെ നാല് മാസമായി മുടങ്ങിയ ക്ഷേമ പെന്‍ഷനില്‍ ജൂലൈയിലെ ഇക്കഴിഞ്ഞ ദിവസം ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു. ഇനിയും മൂന്ന് മാസത്തെ കുടിശിക കൂടിയുണ്ട്. ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നിരിക്കെയാണ് മറ്റ് പെന്‍ഷനുകളുടെ തുക ഉയര്‍ത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.