കുവൈറ്റ് സിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള വാർഷിക കൺവെൻഷൻ നവംബർ 21 മുതൽ 24 വരെ

കുവൈറ്റ് സിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള വാർഷിക കൺവെൻഷൻ നവംബർ 21 മുതൽ 24 വരെ

കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള വാർഷിക കൺവെൻഷൻ നവംമ്പർ 21 മുതൽ 24 വരെ കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരീഷ് ഹാളിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 9 വരെ നടക്കുന്ന കൺവെൻഷൻ നയിക്കുന്നത് കൊട്ടമോനാപ്ര ബഥേൽ മാർത്തോമാ പള്ളി വികാരിയും ആങ്ങമൂഴി നിലയ്ക്കൽ മാർത്തോമാ സെൻ്ററിൻ്റെ ഡയറക്ടറുമായ ടിറ്റി യോഹന്നാൻ ആണ്.


ഇന്നു രാവിലെ കുവൈറ്റിൽ എത്തിയ ടിറ്റി യോഹന്നാനെ ഇടവക ഭാരവാഹികളും ഇടവക മിഷൻ ഭാരവാഹികളും ചേർന്ന് കുവൈറ്റ്‌ എയർപോർട്ടിൽ സ്വീകരിച്ചു.

ഇടവക മിഷൻ ക്വയർ ഗാന ശ്രുശ്രൂക്ഷയ്ക്ക് നേതൃത്വം നൽകും. ഈ ആത്മീയ സംഗമത്തിലേക്ക് കുവൈറ്റിലുള്ള ഏവരെയും ദൈവനാമത്തിൽ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. 

അബ്ബാസിയ സാൽമിയ ഏരിയകളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.

സ്റ്റീഫൻ സി മാത്യു അബ്ബാസിയ 99289021/66482141

Dr. ജോൺ തോമസ് 67751273 സാൽമിയ 

സാലി വർഗീസ് സെക്രട്ടറി 50868785

ജിബി വർഗീസ് കൺവീനർ 97567823


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.