ലക്ഷ്യം വില്‍പന സുതാര്യമാക്കല്‍; ഇ-പോസ് മെഷീനുമായി സപ്ലൈകോയും

ലക്ഷ്യം വില്‍പന സുതാര്യമാക്കല്‍; ഇ-പോസ് മെഷീനുമായി സപ്ലൈകോയും

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയിലും ഇ-പോസ് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. സബ്‌സിഡി സാധനങ്ങളുടെ വില്‍പന സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോയിലും ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പും സപ്ലൈകോയും ചര്‍ച്ചകള്‍ ആരംഭിച്ചു.

സപ്ലൈകോയില്‍ നിന്ന് പ്രതിമാസം 40 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളാണ് സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങുന്നത്. അടുത്തിടെ സബ്‌സിഡി സാധനങ്ങളുടെ വില്‍പനയില്‍ ക്രമക്കേടുകള്‍ നടന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ പരാതികള്‍ ആവര്‍ത്തിച്ചതോടെയാണ് ഇ-പോസ് സംവിധാനം ഏര്‍പ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് എത്തിയത്.

ഇതോടെ ഇ-പോസ് മെഷീനുകള്‍ വഴിയുള്ള വില്‍പന സപ്ലൈകോ ആസ്ഥാനത്ത് നിന്നും നിരീക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ സപ്ലൈകോയില്‍ ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കുന്നത് വലിയ രീതിയിലുള്ള വെല്ലുവിളിയും ഉയര്‍ത്തുന്നുണ്ട്. സെര്‍വര്‍ തകരാര്‍ കാരണം ഇ-പോസ് മെഷീനുകള്‍ അടിക്കടി പ്രവര്‍ത്തനരഹിതമാകുന്ന സാഹചര്യം ഉണ്ടായാല്‍ അത് വില്‍പനയെ കാര്യമായി ബാധിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.