മണ്ണിനെ സ്നേഹിക്കുന്ന ചങ്ങനാശ്ശേരിയുടെ വലിയ ഇടയൻ

മണ്ണിനെ സ്നേഹിക്കുന്ന ചങ്ങനാശ്ശേരിയുടെ  വലിയ ഇടയൻ

കോട്ടയം: ചങ്ങനാശ്ശേരി അരമനയിലെ കൃഷിയിടത്തിൽ കുർത്തയും പാന്റും ധരിച്ച് തൂമ്പയും പിടിച്ച് മഞ്ഞൾ പറിക്കുന്ന ആളെ പരിചയമില്ലാത്തവർ ആരും കാണില്ല. ചങ്ങനാശ്ശേരി അതിരൂപതയുടെ തലവൻ മാർ പെരുംതോട്ടം മെത്രാപ്പോലീത്തായാണ് ഈ കൃഷിക്കാരൻ.സഹ പ്രവർത്തകരോടൊപ്പം വിളവെടുപ്പിന്റെ തിരക്കിലാണ് ഈ വലിയ ഇടയൻ.


കഴിഞ്ഞ വർഷം കോവിഡ് കാലത്തും അദ്ദേഹം കൃഷിപ്പണികൾക്കിറങ്ങിയിരുന്നു. ശക്തവും ഈടുറ്റതുമായ ലേഖനങ്ങളിലൂടെ സഭയുടെ നയംവ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ലേഖനങ്ങൾ. 2007 ലാണ് അദ്ദേഹം ചങ്ങനാശ്ശേരി അതിരൂപതയുടെ സാരഥ്യംഏറ്റെടുക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.