അബുദാബി: യുഎഇയില്‍ 2404 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 232982 പേരിലായി കോവിഡ് ബാധ സ്ഥിതീകരിച്ചത്. 2252 പേർ രോഗമുക്തി നേടി. 208366 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 711 ആയി. ആക്ടീവ് കേസുകള്‍ 23905 ആണ്. 133458 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 2404 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് ഇതുവരെ 10 ലക്ഷം പേർ കോവിഡ് വാക്സിന്‍ സ്വീകരിച്ചുവെന്നാണ് കണക്ക്. 250000 പേർ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു.