ചിത്രകലാകുലപതിക്ക് അന്ത്യോപചാരം

ചിത്രകലാകുലപതിക്ക് അന്ത്യോപചാരം

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമി മുൻ ചെയർമാൻ, കേന്ദ ലളിതകലാ അക്കാദമി വൈസ് ചെയർമാൻ, തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് പ്രഥമ പ്രിൻസിപ്പാൾ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച പ്രൊഫ.സി.എൽ പൊറിഞ്ചുക്കുട്ടിയുടെ സംസ്കാരം നടന്നു. സർക്കാർ ഔദ്യോഗികബഹുമതികളോടെ നാലാഞ്ചിറ ലൂർദ് ഫെറോന പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം.

കഴിഞ്ഞ ദിവസം ദുബായിൽ വെച്ചായിരുന്നു അന്ത്യം. മൃതശരീരം സ്വവസതിയിലും ഫൈൻ ആർട്സ് കോളേജിലും പൊതുദർശനത്തിന് വെച്ചിരുന്നു. അദേഹത്തിന്റെ ശിഷ്യൻമാരും സാമുദായിക, സാംസ്‌കാരിക, കലാരംഗങ്ങളിലെ നിരവധി പേരും അന്ത്യപോചാരം അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.