അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം: നാളെ പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം: നാളെ പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി. അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്ന ജില്ലകളില്‍ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകള്‍ക്കാണ് അവധി.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട് (മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി സബ് ജില്ലകള്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി.

ജില്ല സ്‌കൂള്‍ കലോത്സവങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ വയനാട് 24ന ും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി ഒഴികെ ഉപജില്ലകളില്‍ 27 നും എറണാകുളത്തും കൊല്ലത്തും 28 നും കോട്ടയത്ത് 29 നുമാണ് ക്ലസ്റ്റര്‍ പരിശീലനം. പരിശീലനം നടക്കുന്ന ദിവസങ്ങളില്‍ ഇവിടെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.

ഏതെങ്കിലും ജില്ലകളില്‍ വ്യാഴാഴ്ച ഉപജില്ല കലോത്സവങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ആ ഉപജില്ലകളില്‍ ക്ലസ്റ്റര്‍ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാന്‍ അതാത് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.