പാലക്കാട് കലോത്സവ വേദിയില്‍ പടക്കം പൊട്ടി; അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കൂട്ടയടി

പാലക്കാട് കലോത്സവ വേദിയില്‍ പടക്കം പൊട്ടി; അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കൂട്ടയടി

പാലക്കാട്: കലോത്സവത്തിലെ സമ്മാനദാനച്ചടങ്ങിനിടെ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ കൂട്ടയടി. ബുധനാഴ്ച രാത്രി പാലക്കാട് മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവ വേദിയിലാണ് പടക്കം പൊട്ടിയതിനെ തുടര്‍ന്നായിരുന്നു സംഭവം. സദസിലും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കടുത്തും പടക്കം പൊട്ടിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൂട്ടയടി സംഭവിച്ചത്.

കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.ഇ.എസ് സ്‌കൂളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കല്ലടി സ്‌കൂളുമാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഈ രണ്ട് സ്‌കൂളുകളുമാണ് പടക്കം പൊട്ടിക്കലിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. കൂടാതെ കണ്ടാലറിയാവുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.