കല്‍പ്പറ്റ: വയനാട് പേരിയയില്‍ നായാട്ട് സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ചന്ദനത്തോട് ഭാഗത്ത് നിന്ന് പുള്ളിമാനെ വെടിവച്ച് കൊന്ന് കാറില്‍ കടത്തിക്കൊണ്ട് പോവുകയായിരുന്ന സംഘമാണ് ഫോറസ്റ്റ് സംഘത്തിന് നേരെ ആക്രമണം നടത്തിയത്.
വരയാല്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ.വി. വിപിന്‍, സുനില്‍ കുമാര്‍ എന്നിവരെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നായാട്ട് സംഘം കാട്ടില്‍ കയറിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ പെരിയ ചന്ദനത്തോപ്പ് ഭാഗത്ത് നിന്നും വേട്ടയാടിയ പുള്ളിമാന്റെ ജഡം കണ്ടെത്തിയിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് വന്യമൃഗ സംരക്ഷണ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.