തിരുവനന്തപുരം: കേരളത്തില്‍ ചര്‍ച്ചുകളുടെ എണ്ണം കൂടുകയാണെന്ന ബംഗളൂരു സ്വദേശിയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് കൊണ്ടുള്ള തദ്ദേശ ജോയിന്റ് ഡയറക്ടറുടെ ഉത്തരവ് വിവാദമാകുന്നു.
ബംഗളൂരുവില്‍ സ്ഥിര താമസമാക്കിയ മലയാളി നീന മേനോന്‍ സര്‍ക്കാരിന് നല്‍കിയ പരാതിയാണ് തദ്ദേശ ജോയിന്റ് ഡയറക്ടര്‍ പരിശോധനയ്ക്കായി കൈമാറിയത്. ജില്ലാ ജോയിന്റ് ഡയറക്ടര്‍മാര്‍ക്കാണ് ഇദേഹം പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ചീഫ് സെക്രട്ടറിക്ക് ലഭിച്ച പരാതിയാണ് തദ്ദേശ വകുപ്പിന് കൈമാറിയത്. ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് തദ്ദേസ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ രാജമാണിക്യം പ്രതികരിച്ചു. സംഭവം പരിശോധിക്കുമെന്നും അദേഹം പറഞ്ഞു.