തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ റോഡ് നിര്‍മാണത്തിലെ മെല്ലെപ്പോക്ക്: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ റോഡ് നിര്‍മാണത്തിലെ മെല്ലെപ്പോക്ക്: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: സ്റ്റാച്യു - ജനറല്‍ ആശുപത്രി റോഡില്‍ കഴിഞ്ഞ 10 ദിവസമായി ഇരുചക്ര വാഹന ഗതാഗതം പോലും തടസപ്പെടുത്തി കൊണ്ട് നടക്കുന്ന റോഡ് നിര്‍മാണത്തിലെ മെല്ലെപ്പോക്കിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

ജില്ലാ കളക്ടര്‍, ചീഫ് എഞ്ചിനീയര്‍ (റോഡ്‌സ്), പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, കേരള റോഡ് ഫണ്ട് ബോര്‍ഡ് സിഇഒ എന്നിവര്‍ മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.

കേസ് ഡിസംബര്‍ 11 ന് പരിഗണിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്റ്റാച്യു- ജനറല്‍ ആശുപത്രി റോഡിലെ വ്യാപാരികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

കുഴിച്ച റോഡ് വെള്ളക്കെട്ടായി. സ്ലാബ് ഇളക്കിയിട്ടത് കാരണം കാല്‍നട യാത്ര പോലും ദുസഹമാണ്. ജനറല്‍ ആശുപത്രിയിലേക്കും കണ്ണാശുപത്രിയിലേക്കുമുള്ള റോഡില്‍ രണ്ട് സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.