സ്ലൈഗോ മാതൃവേദി നടത്തുന്ന ഏകദിന ധ്യാനം 'റിജോയിസ്' ഡിസംബര്‍ 2ന്

സ്ലൈഗോ മാതൃവേദി നടത്തുന്ന ഏകദിന ധ്യാനം 'റിജോയിസ്' ഡിസംബര്‍ 2ന്

സ്ലൈഗോ: സ്ലൈഗോ സെന്റ് തോമസ് സീറോ മലബാര്‍ കുര്‍ബാന സെന്റര്‍ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഏകദിന ധ്യാനം 'റിജോയീസ്' 2023 ഡിസംബര്‍ 2 ശനിയാഴ്ച നടക്കും.

പ്രശസ്ത വചനപ്രഘോഷകനും ഗാനരചയിതാവും, യൂറോപ്പ് സീറോ മലബാര്‍ യൂത്ത് കോര്‍ഡിനേറ്ററുമായ ഫാ. ബിനോജ് മുളവരിക്കല്‍, ആര്‍.സി.എസ്.ഐ. (R.C.S.I) യൂണിവേഴ്‌സിറ്റിയിലെ ലീഡീര്‍ഷിപ്പ് പ്രോഗ്രാം ഡയറക്ടറും ലക്ച്ചറുമായ ഡോ. ഷേര്‍ളി ജോര്‍ജ് എന്നിവര്‍ ഏകദിന ധ്യാനത്തിന് നേതൃത്വം നല്‍കും.

2023 ഡിസംബര്‍ രണ്ടാം തീയതി സ്ലൈഗോ ബാലിസൊഡേര്‍ സെന്റ് ബ്രിജിത്ത് കാത്തലിക് ദേവാലയത്തില്‍ (St. Brigid's Church, Ballisodare, Co. Sligo) നടത്തുന്ന ധ്യാനത്തിലേക്ക് വിവാഹിതരായ എല്ലാ സ്ത്രീകളെയും സ്വാഗതം ചെയ്യുന്നു.

രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ രജിസ്‌ട്രേഷന്‍ ഫോം നവംബര്‍ 28നുള്ളില്‍ പൂരിപ്പിച്ച് അയക്കേണ്ടതാണ്.



പ്രവാസികളായ സ്ത്രീകള്‍ തങ്ങളുടെ തിരക്കേറിയ ജീവിതത്തില്‍ നല്ലൊരു ഭാര്യയും അമ്മയുമായി ജീവിക്കുന്നതിന്റെ പ്രാധാന്യവും കുടുംബങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ അവര്‍ക്കുള്ള പങ്കാളിത്തത്തേയും ഉത്തരവാദിത്വങ്ങളേയും സംബന്ധിച്ചും, കുടുംബ ജീവിതത്തിന്റെ വിജയത്തിന് ആത്മീയതയ്ക്കുമുള്ള പ്രസക്തിയെക്കുറിച്ചും, തങ്ങള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ച് കൂടുതല്‍ ബോധ്യത്തില്‍ വളരാനും പ്രേരണ ലഭിക്കുന്ന പ്രസ്തുത ക്ലാസുകളിലേക്കും വിശുദ്ധ കുര്‍ബാനയിലേക്കും ആരാധനയിലേക്കും ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സ്ലൈഗോ മാതൃവേദി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.