ഐ.എഫ്.എഫ്.കെയ്ക്കും ജി.എസ്.ടി; പ്രതിനിധി ഫീസില്‍ വര്‍ധനവ്

ഐ.എഫ്.എഫ്.കെയ്ക്കും ജി.എസ്.ടി; പ്രതിനിധി ഫീസില്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.കെയ്ക്കും ജി.എസ്.ടി ഏര്‍പ്പെടുത്തി. രജിസ്റ്റര്‍ ചെയ്യുന്ന പ്രതിനിധികളില്‍ നിന്ന് ഈടാക്കുന്ന ഫീസിനാണ് ജി.എസ്.ടി ഏര്‍പ്പെടുത്തിയത്.

ഇതോടെ പ്രതിനിധി ഫീസ് വിദ്യാര്‍ഥികള്‍ക്ക് അഞ്ഞൂറില്‍നിന്ന് 590 രൂപയായും മറ്റുള്ളവര്‍ക്ക് ആയിരത്തില്‍ നിന്ന് 1180 രൂപയുമായി വര്‍ധിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തിയേറ്ററുകളിലെ ആകെ സീറ്റിന്റെ 70 ശതമാനമാക്കി പരിമിതപ്പെടുത്തി. 30 ശതമാനം സീറ്റ് തിയേറ്ററുകളില്‍ നേരിട്ടെത്തുന്നവര്‍ക്ക് നീക്കിവച്ചു.

ലാറ്റിനമേരിക്കന്‍ സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള ചുമതല ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും പ്രോഗ്രാമറുമായ ഫെര്‍ണാണ്ടോ ബര്‍ണര്‍ക്കും നല്‍കി. അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്തും മുന്‍ചെയര്‍മാനും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഷാജി എന്‍. കരുണും നടത്തിയ കൂടിയാലോചനകളിലാണ് തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.