ജപ്തി ഭീഷണി: കണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ ജീവനൊടുക്കി

ജപ്തി ഭീഷണി: കണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ ജീവനൊടുക്കി

കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയില്‍ നവകേരള സദസ് നടത്തി ദിവസങ്ങള്‍ക്കകം കണ്ണൂരില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് പേരാവൂര്‍ കൊളക്കാട് സ്വദേശിയായ ക്ഷീര കര്‍ഷകന്‍ എം. ആര്‍ ആല്‍ബര്‍ട്ടാണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ ഭാര്യ പളളിയില്‍ പോയ സമയത്ത് വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ബാങ്കില്‍ നിന്ന് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് വന്നതായി നാട്ടുകാര്‍ പറയുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുളളൂ. ജില്ലാ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്നാണ് രണ്ട് ലക്ഷത്തിലധികം രൂപ ആല്‍ബര്‍ട്ട് വായ്പയെടുത്തിരുന്നത്. മൂന്ന് പെണ്‍മക്കളാണ് ആല്‍ബര്‍ട്ടിന്.

കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ആയിരുന്നു ആല്‍ബര്‍ട്ട്. കഴിഞ്ഞ മാസമാണ് ഈ പദവി ഒഴിഞ്ഞത്. 25 വര്‍ഷങ്ങളായി ക്ഷീര കാര്‍ഷിക രംഗത്ത് സജീവമായിരുന്ന കര്‍ഷകനാണ് കടബാധ്യതയില്‍ ഇപ്പോള്‍ ജീവനൊടുക്കിയത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.