യുഎഇയിൽ വാഹനാപകടം; പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

യുഎഇയിൽ വാഹനാപകടം; പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

ഷാർജ: യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം നിലമ്പൂർ എടക്കര കലാ സാഗർ സ്വദേശി ചങ്ങനാക്കുന്നേൽ മനോജ് ആണ് മരിച്ചത്. 38 വയസ്സായിരുന്നു.

ഷാർജയിലെ അബു ഷാഗരയിലാണ് അപകടത്തിൽ പെട്ടത്. ഉടൻ തന്നെ അൽ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷാർജയിലെ ഒരു റെസ്റ്റോറന്റിൽ കുക്കായി ജോലി ചെയ്തുവരികയായിരുന്നു.

ചങ്ങനാക്കുന്നേൽ മാണി- സാറാമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരികയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.