സമയം നീണ്ടുപോകുന്നതില്‍ ആശങ്ക; എത്രയും വേഗം നടപടിയുണ്ടാകുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

  സമയം നീണ്ടുപോകുന്നതില്‍ ആശങ്ക; എത്രയും വേഗം നടപടിയുണ്ടാകുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരി അബിഗേല്‍ സാറാ റെജിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ കെ.വി.മനോജ് കുമാര്‍. സമയം നീണ്ടുപോകുന്നതില്‍ ആശങ്കയുണ്ടെങ്കിലും എത്രയും വേഗം നടപടിയുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്ന് അദേഹം പറഞ്ഞു. ഉടനെ ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാമെന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭ്യമായ വിവരമെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് വീടിന്റെ സമീപത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.