ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്: വിവരങ്ങള്‍ ലഭിക്കുന്നവര്‍ 112 ലേയ്ക്ക് വിളിക്കണം; നിര്‍ദേശവുമായി പൊലീസ്

 ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്: വിവരങ്ങള്‍ ലഭിക്കുന്നവര്‍ 112 ലേയ്ക്ക് വിളിക്കണം; നിര്‍ദേശവുമായി പൊലീസ്

തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ്. എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 112 എന്ന പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളച്ച് അറിയിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

തട്ടിക്കൊണ്ടുപോയി 16 മണിക്കൂറുകള്‍ പിന്നിടുമ്പോഴും അന്വേഷണം ഊര്‍ജിതമാക്കുകയാണ് പൊലീസ്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ദക്ഷിണ മേഖല ഐജി സ്പര്‍ജന്‍ കുമാര്‍ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും സൈബര്‍ വിവരങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. വിവിധ ടീമുകളായി തിരിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാതെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

ഇതിനിടെ അന്വേഷണ സംഘത്തിന്റെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തരപുരത്ത് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ശ്രീകണ്ഠശ്വരത്തെ കാര്‍ വാഷിങ് സെന്ററില്‍ പൊലീസ് പരിശോധനയും നടത്തി. ഇവിടെ നിന്ന് പണവും രേഖകളും കണ്ടെടുത്തതായാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.