കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുടെ ചുമതല പ്രൊഫ. ബിജോയ് നന്ദന്; ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുടെ ചുമതല പ്രൊഫ. ബിജോയ് നന്ദന്; ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുടെ ചുമതല പ്രൊഫ. ബിജോയ് നന്ദന്. കുസാറ്റ് മറൈന്‍ ബയോളജി പ്രൊഫസറാണ് ബിജോയ് നന്ദന്‍. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേതാണ് തീരുമാനം. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

കണ്ണൂര്‍ വി.സി പുനര്‍ നിയമനത്തില്‍ സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി അതിരൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. നിയമനത്തിനുള്ള അധികാരം ചാന്‍സലര്‍ക്ക് മാത്രമാണെന്ന് ഓര്‍മിപ്പിച്ച കോടതി ബാഹ്യശക്തി സമ്മര്‍ദം ചെലുത്തുമ്പോള്‍ റബ്ബര്‍ സ്റ്റാമ്പ് പോലെ പ്രവര്‍ത്തിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.

കണ്ണൂര്‍ വിസിയായുള്ള ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം അസാധുവാക്കിക്കൊണ്ടുള്ള 72 പേജുകളുള്ള വിധിയിലാണ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുള്ളത്. കൂടാതെ ചാന്‍സലാറായ ഗവര്‍ണര്‍ ബാഹ്യ സമ്മര്‍ദത്തിന് വഴങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുനര്‍ നിയമനം സുപ്രീം കോടതി അസാധുവാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.