ദേശീയദിന അവധി ദിവസങ്ങളില്‍ ദുബായില്‍ പാര്‍ക്കിങ് സൗജന്യം

ദേശീയദിന അവധി ദിവസങ്ങളില്‍ ദുബായില്‍ പാര്‍ക്കിങ് സൗജന്യം

ദുബായ്: ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ദേശീയ ദിന അവധി ദിവസങ്ങളില്‍ സൗജന്യ പൊതു പാര്‍ക്കിംഗ് പ്രഖ്യാപിച്ചു.

നാളെ മുതല്‍ ഡിസംബര്‍ നാലു വരെ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. മള്‍ട്ടി ലെവല്‍ ടെര്‍മിനലുകള്‍ ഒഴികെയുള്ള എല്ലാ പൊതു പാര്‍ക്കിങ്ങിനും ഇത് ബാധകമായിരിക്കും. പാര്‍ക്കിങ് താരിഫ് ഡിസംബര്‍ അഞ്ചിനു പുനരാരംഭിക്കും.

മൂന്ന് ദിവസത്തെ പൊതു അവധി യുഎഇ നല്‍കിയിട്ടുണ്ട്. ഡിസംബര്‍ അഞ്ചിനായിരിക്കും സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക. നേരത്തേ രണ്ടു ദിവസമാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അതിന് ശേഷം മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിക്കുകയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.