ആലുവയില്‍ മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളന വേദിക്ക് അരികിലെ കടകളില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുത്; നിര്‍ദേശവുമായി പൊലീസ്

ആലുവയില്‍ മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളന വേദിക്ക് അരികിലെ കടകളില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുത്; നിര്‍ദേശവുമായി പൊലീസ്

കൊച്ചി: ആലുവയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസിനായി വരുന്ന ദിവസം സമ്മേളന വേദിക്ക് സമീപത്തെ കടകളില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന നിര്‍ദേശവുമായി പൊലീസ്.

ആലുവ ഈസ്റ്റ് പൊലീസാണ് കട ഉടമകള്‍ക്ക് ഇക്കാര്യം സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഭക്ഷണം മറ്റുസ്ഥലങ്ങളില്‍ ഉണ്ടാക്കി കടയില്‍ വില്‍ക്കാം.

ആലുവയില്‍ മുഖ്യമന്ത്രി എത്തുന്ന ദിവസം കടയിലെ ജീവനക്കാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണമെന്നും നിര്‍ദേശമുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ജീവനക്കാരെ കടയില്‍ അന്നേ ദിവസം ജോലിക്ക് നിര്‍ത്താന്‍ ആകില്ല എന്നാണ് പൊലീസ് നിലപാടെന്നാണ് സൂചന. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം പൊലീസ് മുന്നോട്ട്‌വെച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.