നവകേരള സദസ്: രണ്ട് മണിക്കൂര്‍ ഗ്യാസ് ഉപയോഗിക്കരുതെന്ന് തിരുത്തല്‍ സര്‍ക്കുലറുമായി പൊലീസ്

നവകേരള സദസ്: രണ്ട് മണിക്കൂര്‍ ഗ്യാസ് ഉപയോഗിക്കരുതെന്ന് തിരുത്തല്‍ സര്‍ക്കുലറുമായി പൊലീസ്

കൊച്ചി: ആലുവയില്‍ നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന സര്‍ക്കുലര്‍ തിരുത്തി പൊലീസ്. ഈ ഉത്തരവ് വന്‍ വിവാദമായിരുന്നു. ആലുവ ഈസ്റ്റ് പൊലീസാണ് വ്യാപാരികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്.

എന്നാല്‍ പുതിയ സര്‍ക്കുലര്‍ പ്രകാരം നവകേരള സദസ് നടക്കുന്ന രണ്ട് മണിക്കൂര്‍ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്നാണ് കച്ചവടക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം ഏഴിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടക്കുന്നത്.

നവകേരള സദസ് നടക്കുന്ന ദിവസം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കരുതെന്ന നിര്‍ദേശം വിവാദമായതോടെയാണ് മാറ്റത്തോടെ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ആലുവ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കാണ് നിര്‍ദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.