കൂത്താട്ടുകുളത്ത് മോഡം നിര്‍മ്മാണ കമ്പനിയുടെ ഗോഡൗണില്‍ വന്‍ അഗ്നിബാധ

കൂത്താട്ടുകുളത്ത് മോഡം നിര്‍മ്മാണ കമ്പനിയുടെ ഗോഡൗണില്‍ വന്‍ അഗ്നിബാധ

കൊച്ചിന്‍: കൂത്താട്ടുകുളത്ത് മോഡം നിര്‍മ്മാണ കമ്പനിയുടെ ഗോഡൗണില്‍ വന്‍ അഗ്നിബാധ. ഇന്റര്‍നെറ്റ് മോഡം നിര്‍മ്മാണ കമ്പനിയായ നെറ്റ് ലിങ്കിന്റെ കൂത്താട്ടുകുളത്തിനടുത്ത് പാലക്കുഴിയിലുള്ള ഗോഡൗണാണ് കത്തിനശിച്ചത്.

ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ഇന്റര്‍നെറ്റ് ഉപയോഗത്തിന് ആവശ്യമായ കേബിളുകളും മോഡവും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്.

അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ഇടിമിന്നലിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.