നവകേരള സദസ്: സര്‍ക്കാര്‍ ജീവനക്കാരെ വിലക്കണമെന്ന ഹരജിയില്‍ വിശദീകരണം തേടി ഹൈക്കോടതി

നവകേരള സദസ്: സര്‍ക്കാര്‍ ജീവനക്കാരെ വിലക്കണമെന്ന ഹരജിയില്‍ വിശദീകരണം തേടി  ഹൈക്കോടതി

കൊച്ചി: നവകേരള സദസില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍ കക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി. പത്തനംതിട്ട സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

നവകേരള സദസ് നടത്തേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന ചീഫ് സെക്രട്ടറിക്കും ജില്ലകളിലെ ചുമതല അതാത് കലക്ടര്‍മാര്‍ക്കും നിശ്ചയിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവാണ് ഹര്‍ജിക്കാരന്‍ ഹൈകോടതിയില്‍ ചോദ്യം ചെയ്തത്.

നവകേരള സദസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കുന്നത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.