തൈക്കടപ്പുറം സോക്കർ ലീഗ് ഗ്രാനൈറ്റോ എഫ്‌ സി ജേതാക്കൾ

തൈക്കടപ്പുറം സോക്കർ ലീഗ് ഗ്രാനൈറ്റോ എഫ്‌ സി ജേതാക്കൾ

ദുബായ് : യു എ ഇ യിൽ താമസിക്കുന്ന നീലേശ്വരം തൈക്കടപ്പുറം നിവാസികളുടെ കൂട്ടായ്മ ദേശീയ ദിനത്തിൽ ദുബൈ ഖിസൈസ് അൽ ബുസ്താൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച തൈക്കടപ്പുറം സോക്കർ ലീഗ് സീസൺ -4 ( ടി എസ് എൽ സീസൺ -4) ഫുട്ബോൾ ടൂർണമെന്റിൽ എ എം ജി എഫ്‌സിയെ പരാജയപ്പെടുത്തി ഗ്രാനൈറ്റോ എഫ്‌ സി ജേതാക്കളായി. തൈക്കടപ്പുറം നിവാസികളുടെ ഏഴ് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

ഗഫൂർ കാരയിൽ, ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി, റേഡിയോ ജോക്കി തൻവീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.