ഒയൂര്‍ കേസിലെ പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും സഹോദരനും നേരെ ആക്രമണം

ഒയൂര്‍ കേസിലെ പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും സഹോദരനും നേരെ ആക്രമണം

കൊല്ലം: കൊല്ലത്ത് ഒയൂരില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയുടെ ജീവനക്കാരിയുടെ കുടുംബത്തിന് നേരെ ആക്രമണം. ഇവരുടെ ഫാം ഹൗസിലെ ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ഷാജി, സഹോദരന്‍ ഷിബു എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

ഫാം ഹൗസില്‍ നിന്നും ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയിലെത്തിയ അക്രമി സംഘം ആക്രമിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി ഷീബ പരാതി നല്‍കി.

അക്രമത്തില്‍ ഷിബുവിന് തലയ്ക്ക് പരിക്കേറ്റു. ഇയാളെ ആദ്യം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കും മാറ്റി.

ഷാജിയ്ക്കും ഭാര്യ ഷീബയ്ക്കും ഞായറാഴ്ച വധഭീഷണി വന്നിരുന്നു. തുടര്‍ന്ന് ഇരുവരും പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് തിങ്കളാഴ്ച ആക്രമണമുണ്ടായത്. സംഭവത്തില്‍ പരവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.