ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും കസ്റ്റഡിയില്‍

ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയുമാണ് എളമകര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഞായറാഴ്ചയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

തുടര്‍ന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. എരമല്ലൂര്‍, കണ്ണൂര്‍ സ്വദേശികളായ ഇവര്‍ ഡിസംബര്‍ ഒന്നാം തീയതിയാണ് കുഞ്ഞുമായെത്തി ലോഡ്ജില്‍ മുറിയെടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.