വായ്പാ തട്ടിപ്പ് കേസ്: ഹീര എംഡി അറസ്റ്റില്‍

വായ്പാ തട്ടിപ്പ് കേസ്: ഹീര എംഡി അറസ്റ്റില്‍

തിരുവനന്തപുരം: തട്ടിപ്പ് കേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുള്‍ റഷീദ് (ബാബു) നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത അബ്ദുള്‍ റഷീദിനെ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തിച്ചു. ഉച്ചയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ ആളുകളുടെ പങ്ക് അന്വേഷിച്ച് വരികയാണെന്ന് ഇ.ഡി പറഞ്ഞു.

ആക്കുളത്തെ ഫ്‌ളാറ്റ് സമുച്ചയ നിര്‍മാണത്തിനാണ് വായ്പ എടുത്തത്. ഫ്‌ളാറ്റുകള്‍ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡിയും കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നിരവധി സ്ഥലങ്ങളില്‍ റെയ്ഡും നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.