മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടിയും; ക്രൈസ്തവ മത നേതാക്കളുമായി ഹൃദയം തുറന്ന ചര്‍ച്ച വേണം: മുരളീധരന്‍

 മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടിയും;  ക്രൈസ്തവ മത നേതാക്കളുമായി ഹൃദയം തുറന്ന ചര്‍ച്ച വേണം: മുരളീധരന്‍

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടിയെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്ന് കെ മുരളീധരന്‍ എം പി. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പ്രചാരണം നയിക്കും. ഭൂരിപക്ഷം എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന ആള്‍ മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

വടകരയ്ക്ക് പുറത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ ഇറങ്ങില്ല. പാര്‍ട്ടിക്കുളളില്‍ പരിഗണന കിട്ടാത്തത് കൊണ്ടല്ല. എംപിയെന്ന ചുമതല നിര്‍വഹിക്കലാണ് പ്രധാനം. ക്രൈസ്തവ മത നേതാക്കളുമായി യുഡിഎഫ് നേതാക്കളുടെ കൂടിക്കാഴ്ച എത്രമാത്രം അവര്‍ വിശ്വാസത്തിലെടുത്തു എന്ന് അറിയില്ല. ഹൃദയം തുറന്ന ചര്‍ച്ചയിലൂടെ അവരുടെ ആശങ്ക പരിഹരിക്കണം. വെല്‍ഫയര്‍ ബന്ധം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തന്നെയാണ് തീരുമാനിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഗ്രൂപ്പ് വീതം വയ്പ്പായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പിനതീതമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകും. താഴെത്തട്ടില്‍ ഇപ്പോഴും പാര്‍ട്ടിക്ക് ചലനമുണ്ടാക്കാനായിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.