തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരായ പരാതി 10 ദിവസത്തിനകം തീര്‍പ്പാക്കും: മന്ത്രി എം.ബി രാജേഷ്

തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരായ പരാതി 10 ദിവസത്തിനകം തീര്‍പ്പാക്കും: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ നിഷേധിക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി എം.ബി രാജേഷ്. കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റോ നമ്പരോ ലൈസന്‍സോ കിട്ടാത്തതടക്കം തദ്ദേശ സേവനങ്ങളപ്പറ്റിയുള്ള പരാതികള്‍ ഓണ്‍ലൈനില്‍ നല്‍കിയാല്‍ 10 ദിവസത്തിനകം തീര്‍പ്പാക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.

ഇതിനായി പ്രത്യേക അധികാരമുള്ള ത്രിതല സമിതികള്‍ പരിശോധന തുടങ്ങി. ഇനി മുതല്‍ ഓംബുഡ്സ്മാനോ കളക്ടര്‍ക്കോ മന്ത്രിക്കോ പരാതി നല്‍കി കാത്തിരിക്കേണ്ട ആവശ്യമില്ല. അഴിമതിമുക്തവും സമയ ബന്ധിതവുമായ സേവനത്തിന് ഉദ്യോഗസ്ഥ തലത്തിലെ നിരീക്ഷണം ഫലപ്രദമാക്കും. പൊതുജന സേവന സംവിധാനമായി സമിതികള്‍ മാറും. ഓണ്‍ലൈനായി ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ത്രിതല അദാലത്ത് സമിതികളാണ് പരിശോധന നടത്തുന്നത്. തുടക്കത്തില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ്, പൂര്‍ത്തീകരണം, നിര്‍മാണത്തിലെ നിയമ ലംഘനങ്ങള്‍, ക്രമവല്‍കരണം, നമ്പറിങ്, ലൈസന്‍സുകള്‍, ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ എന്നിവയിലെ പരാതികള്‍.

മറമഹമ.േഹഴെസലൃമഹമ.ഴീ്.ശി എന്ന വിലാസത്തില്‍ മൊബൈല്‍ ഫോണിലൂടെ പരാതി നല്‍കാം. സിറ്റിസണ്‍ ലോഗിന്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. സഹായം കിട്ടിയെങ്കില്‍ ആര്‍ക്കും പരാതിപ്പെടാം.

ഉദ്യോഗസ്ഥരോട് ചട്ടപ്പടി റിപ്പോര്‍ട്ട് തേടില്ല. സമിതി നേരിട്ട് പരിശോധിക്കും. പരാതിക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഹിയറിങ് ഓണ്‍ലൈനില്‍. 10 ദിവസത്തിനകം തീര്‍പ്പ്. അടുത്ത 10 ദിവസത്തിനകം തീരുമാനം നടപ്പാക്കിയെന്നു സമിതി ഉറപ്പാക്കും. തുടര്‍ പരിശോധന വേണ്ടി വന്നാല്‍ 10 ദിവസം കൂടി വൈകുമെന്നു മാത്രം. പരാതിയുടെയും തീര്‍പ്പിന്റെയും വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ വരും.

പഞ്ചായത്ത്, മുന്‍സിപ്പല്‍ തലത്തിലെ പരാതികള്‍ തീര്‍പ്പാക്കാന്‍ ആഭ്യന്തര വിജിലന്‍സ് ഓഫീസര്‍ കണ്‍വീനറായ ഉപജില്ലാതല അദാലത്ത് സമിതി. ഇവിടെ തീരാത്ത പരാതികള്‍ കോര്‍പ്പറേഷനുകളിലേയും ജില്ലാ ജോയിന്റ് ഡയറക്ടര്‍ അധ്യക്ഷനും അസിസ്റ്റന്റ് ഡയറക്ടര്‍ കണ്‍വീനറുമായ ജില്ലാതല സമിതി പരിഗണിക്കും. ജില്ലയിലും തീര്‍പ്പാകാത്തവ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാന സമിതി
കൈകാര്യം ചെയ്യും.

തദ്ദേശ സ്ഥാപനങ്ങളിലെ ഏത് രേഖയും എപ്പോള്‍ വേണമെങ്കിലും നേരിട്ടും വിളിച്ചു വരുത്തിയും പരിശോധിക്കാം. ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് അച്ചടക്ക നടപടി ശുപാര്‍ശ ചെയ്യും. ചട്ടങ്ങളിലെ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്താല്‍ നിയമ ഭേദഗതി സര്‍ക്കാര്‍ പരിഗണിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.