കൊവിഡ് കേസുകള്‍ കൂടുന്നു; സംസ്ഥാനത്ത് ആക്ടീവ് കേസുകളില്‍ വന്‍ വര്‍ധന: ജാഗ്രത വേണമെന്ന് ഐഎംഎ

കൊവിഡ് കേസുകള്‍ കൂടുന്നു; സംസ്ഥാനത്ത് ആക്ടീവ് കേസുകളില്‍ വന്‍ വര്‍ധന: ജാഗ്രത വേണമെന്ന് ഐഎംഎ

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 104 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 430 ആയി ഉയര്‍ന്നു.

ഇന്ത്യയില്‍ മൊത്തം 587 കൊവിഡ് കേസുകള്‍ നിലവില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് കൂടാതെ ഫ്‌ലൂ, അഥവാ ഇന്‍ഫ്‌ലുവന്‍സ, ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, ടൈഫോയ്ഡ് തുടങ്ങിയവയും പടരുന്നതായി ഐഎംഎയുടെ കൊച്ചിയില്‍ നടത്തിയ യോഗം വിലയിരുത്തി.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളവരും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണം കൂടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.