'വാക്സിനെടുക്കൂ' ആഹ്വാനം ചെയ്ത് യുഎഇ ഭരണാധികാരികള്‍

'വാക്സിനെടുക്കൂ' ആഹ്വാനം ചെയ്ത് യുഎഇ ഭരണാധികാരികള്‍

അബുദാബി: കോവിഡ് വാക്സിനെടുക്കാന്‍ യുഎഇയിലെ ജനങ്ങളോട് ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും, അബുദബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനും. മികച്ച രോഗ പ്രതിരോധമാണ് യുഎഇ ലക്ഷ്യമിടുന്നത്.

രോഗപ്രതിരോധനത്തിലൂടെ നമുക്ക് നമ്മുടെ രാജ്യത്തിന്റെ ആരോഗ്യത്തേയും സമ്പദ്ഘടനയേയും നേട്ടങ്ങളെയും സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ഏറ്റവും കുറഞ്ഞ സമയത്തിൽ വൈറസിൽനിന്നുള്ള പൂർണമോചനമാണ് ലക്ഷ്യം വാക്സിനെടുത്തവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അബുദബി കിരീടാവകാശിയുടെ ട്വീറ്റ്. യുഎഇയുടെ വിവിധ കേന്ദ്രങ്ങളില്‍ വാക്സിനേഷന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.