പടിഞ്ഞാറത്തറ -പൂഴിത്തോട് ബദല്‍ റോഡ്; ഐക്യദാര്‍ഢ്യ മാരത്തോണ്‍ മത്സരവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

പടിഞ്ഞാറത്തറ -പൂഴിത്തോട് ബദല്‍ റോഡ്; ഐക്യദാര്‍ഢ്യ മാരത്തോണ്‍ മത്സരവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: പടിഞ്ഞാറത്തറ - പൂഴിത്തോട് ചുരമില്ലാ ബദല്‍ പാത പൂര്‍ത്തീകരണ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത രംഗത്ത്. ഐക്യദാര്‍ഢ്യം അറിയിച്ച് ഒരു മാരത്തോണ്‍ മല്‍സരവും സംഘടന നടത്തുന്നുണ്ട്.

ദ്വാരക നാലാം മൈല്‍ മുതല്‍ പടിഞ്ഞാറത്തറ വരെ 2023 ഡിസംബര്‍ 9 ശനിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് മാരത്തോണ്‍ മത്സരം നടക്കും.

അടിയന്തര സാഹചര്യങ്ങളിലും മറ്റും ചുരം ഇറങ്ങിയുള്ള യാത്രകള്‍ വയനാട്ടിലെ ജനതക്ക് തീര്‍ത്തും ക്ലേശകരമാണ്. ഇത്തരം അടിയന്തിര സാഹചര്യത്തില്‍ ഒരു അടിയന്തര പാതയായാണ് പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡ് പ്രഖ്യാപിക്കപ്പെട്ടത്.

എന്നാല്‍ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ കെടുകാര്യസ്ഥതയും മെല്ലെപോക്ക് സമീപനവും മൂലം പൂഴിത്തോട് -പടിഞ്ഞാറത്തറ ചുരമില്ലാ റോഡ് ഇന്നും വിദൂര സ്വപ്നമായി അവശേഷിക്കുന്നു. ഇതില്‍ പ്രതിഷേധമറിയിച്ചും ചുരമില്ലാ ബദല്‍ പാത പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം അറിയിച്ചുമാണ് മാരത്തോണ്‍ മല്‍സരം നടത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.