ആദ്യകാല ഓസ്‌ട്രേലിയന്‍ മലയാളിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സിവി ജോസ് ചിറ്റിനപ്പിള്ളി അന്തരിച്ചു

ആദ്യകാല ഓസ്‌ട്രേലിയന്‍ മലയാളിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സിവി ജോസ് ചിറ്റിനപ്പിള്ളി അന്തരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ആദ്യകാല മലയാളിയും സിഡ്‌നിയിലെ വെസ്റ്റിലേയ്ഗ് നിവാസിയുമായ സിവി ജോസ് ചിറ്റിനപ്പിള്ളി അന്തരിച്ചു.

പുതുതായി ഓസ്‌ട്രേലിയയിലെത്തുന്ന മലയാളികള്‍ക്ക് താങ്ങും തണലുമായിരുന്ന വ്യക്തിത്വമാണ് സിവി ജോസ് എന്ന ജോസേട്ടന്‍. സാമൂഹ്യ പ്രവര്‍ത്തന രംഗത്തും അദ്ദേഹം സജീവമായിരുന്നു.

മൃതസംസ്‌കാര കര്‍മങ്ങള്‍ ഡിസംബര്‍ 15 വെള്ളിയാഴ്ച രാവിലെ 11ന് വൈറ്റാര ഔര്‍ ലേഡി ഓഫ് ദ റോസറി കാത്തോലിക്കാ പള്ളിയില്‍ നടക്കും. തിരുകര്‍മങ്ങള്‍ക്ക് ശേഷം സെമിത്തേരിയില്‍ പ്രത്യേക അനുസ്മരണവും ഉണ്ടാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.