അബുദാബി: കോവിഡ് ഭീതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി ഒമാനും ഖത്തറും. സർക്കാർ ടൂറിസം വെബ്സൈറ്റായ വിസിറ്റ് അബുദാബിയിലെ ഗ്രീന്‍ പട്ടികയിലാണ് കുവൈറ്റിനും സൗദി അറേബ്യയ്ക്കും പിന്നാലെ ഒമാനും ഖത്തറും ഉള്‍പ്പെട്ടത്. ഈ രാജ്യങ്ങളിൽനിന്നും അബുദാബിയിൽ എത്തുന്ന വിദേശയാത്രികരെ ക്വാറന്റീന് നടപടികളിൽനിന്നും ഒഴിവാക്കിയതായും അധികൃതർ വ്യക്തമാക്കി.
എന്നാല്‍ യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനുളളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അബുദാബിയിലെത്തിയതിന് ശേഷം വിമാനത്താവളത്തില്‍ വച്ച് ഇവർക്ക് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തും. ഫലം വരുന്നതുവരെ സ്വയം നിരീക്ഷണത്തില്‍ കഴിയണം. പരിശോധനയില്‍ നെഗറ്റീവ് ആണ് റിസല്റ്റെങ്കില് ക്വാറന്റീന് ഒഴിവാക്കാം.