ജില്ലാതല ആശുപത്രിയില്‍ ആദ്യ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി; എറണാകുളം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

ജില്ലാതല ആശുപത്രിയില്‍ ആദ്യ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി; എറണാകുളം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

കൊച്ചി: രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ജില്ലാതല ആശുപത്രിയായി എറണാകുളം ജനറല്‍ ആശുപത്രി മാറി. ഇക്കഴിഞ്ഞ നവംബര്‍ 26 നാണ് ശസ്ത്രക്രിയ നടത്തിയത്. ചേര്‍ത്തല സ്വദേശിയായ അബിന് (28) മാതാവായ അമ്പിളിയാണ് വൃക്ക ദാനം ചെയ്തത്.

വൃക്ക ദാനം നല്‍കിയ അമ്മ ഡിസ്ചാര്‍ജായി. മകനെ അടുത്തയാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെട്ട ടീം അംഗങ്ങളെയും ശസ്ത്രക്രിയക്ക് വിധേയനായ അബിനെയും കണ്ടു.

അവയവമാറ്റ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് ഭാരിച്ച ചിലവ് വരുമ്പോള്‍ കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇവ യാഥാര്‍ത്ഥ്യമാകുന്നതോടെ സാമ്പത്തിക പ്രതിസന്ധിയില്ലാതെ വേഗത്തില്‍ അവയവമാറ്റം സാധ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആശുപത്രി സൂപ്രണ്ട് ഡോ.ഷാഹിര്‍ ഷായുടെ ഏകോപനത്തില്‍ യൂറോളജി വിഭാഗം ഡോ. അനൂപ് കൃഷ്ണന്‍, നെഫ്രോളജി വിഭാഗം ഡോ. സന്ദീപ് ഷേണായി, അനസ്തേഷ്യ വിഭാഗം ഡോ. മധു വി, എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.