ബഹ്റൈൻ: ബഹ്റൈൻ രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ പ്രവർത്തനങ്ങൾ ജനുവരി 28 മുതൽ ആരംഭിക്കുമെന്ന് ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് പ്രഖ്യാപിച്ചു. ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യാത്രികർക്കായുള്ള ഈ ടെർമിനൽ വിമാനത്താവള വികസന പദ്ധതികളുടെ ഭാഗമായാണ് നിർമ്മിക്കുന്നത്.
വിമാനത്താവള വികസന പ്രവർത്തനങ്ങളും പുതിയ ടെർമിനലിന്റെ പുരോഗതിയും വിലയിരുത്തുന്നതിനായി ജനുവരി 10 ഞായറാഴ്ച്ച സൽമാൻ ബിൻ ഹമദ് എയർപോർട്ട് സന്ദർശിച്ചിരുന്നു. ഈ അവസരത്തിലാണ് പുതിയ ടെർമിനലിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന തീയ്യതി അദ്ദേഹം പ്രഖ്യാപിച്ചത്. 2020 മാർച്ചിൽ പൂർത്തിയാകേണ്ടിയിരുന്ന ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കോവിഡ് -19 പശ്ചാത്തലത്തിൽ നീണ്ട് പോകുകയായിരുന്നു.